സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവർത്തന രംഗത്തെ യുഗപുരുഷൻ: അഡ്വ.മോഹൻദാസ്

Thiruvananthapuram

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മലയാള പത്രപ്രവർത്തന രംഗത്തെ യുഗപുരുഷനാണെന്നു മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.മോഹൻദാസ് പ്രസ്താവിച്ചു. സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച നൂറ്റി പതിനാലാമത് നാടുകടത്തൽ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടിയിൽ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് അഡ്വ.വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു. രചന വേലപ്പൻ നായർ നാടുകടത്തൽ ദിന സന്ദേശം നൽകി.

അതിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി. പി.സുനിൽ കുമാർ, കൊറ്റാമം വിനോദ്, സുമകുമാരി
ഗ്രാമംപ്രവീൺ, ഇരുമ്പിൽ ശ്രീകുമാർ, അഹമ്മദ്ഖാൻ,സുഭാഷ്, ജയരാജ് തമ്പി , തലയൽ പ്രകാശ്, വിനീത് കൃഷ്ണ, ചമ്പയിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു