പടിഞ്ഞാറത്തറ: ഐ.എസ്.എം. സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി വെളിച്ചം സംസ്ഥാനസംഗമത്തിൻ്റെ പ്രചരണാർത്ഥം പ്രചരണപര്യടനം നടത്തി. പടിഞ്ഞാറത്തറയിൽ നടന്ന പ്രചരണ ഉദ്ഘാടനം കെ.എൻ.എം. ജില്ലാ സെക്രട്ടറി സി. കെ. ഉമ്മർ നിർവ്വഹിച്ചു. സയ്യിദ് അലി സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ബഷീർ പടിഞ്ഞാറത്തറ , സാബിത് കല്ലൂർ, നൈസൽ പിണങ്ങോട് സംസാരിച്ചു.
