എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി വ്യാഴാഴ്ച

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക

മാനന്തവാടി: ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മാനന്തവാടിയില്‍ ജില്ലാ റാലി നടക്കും. രാവിലെ 9ന് മാനന്തവാടി ഹാക്‌സണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ വാര്‍ഷിക കൗണ്‍സില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിറാജുദ്ദീന്‍ മദനി ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടക്കും. സംസ്ഥാന എക്‌സിക്യൂട്ട് അംഗം സ്വാബിര്‍ സഖാഫി ചര്‍ച്ചകള്‍ നിയന്ത്രിക്കും.

വൈകിട്ട് നാലിന് മാനന്തവാടി താഴയങ്ങാടി ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന വിദ്യാര്‍ത്ഥി റാലി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ എസ് എസ് എഫ് നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പി ഹസന്‍ മുസ്ലിയാര്‍, കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീന്‍, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്‌സനി ഓടപ്പള്ളം, നൗഷാദ് കണ്ണോത്ത്മല, മജീദ് മാസ്റ്റര്‍ തലപ്പുഴ, ഹാരിസ് ഇര്‍ഫാനി കുന്നളം, സലാം ഫൈസി തലപ്പുഴ, ഉസ്മാന്‍ മുസ്ലിയാര്‍ കുണ്ടാല, സലാം മുസ്ലിയാര്‍ താഞ്ഞിലോട്, ഡോ. ഇര്‍ഷാദ്, ഷമീര്‍ ബാക്കവി, ഫള്‌ലുല്‍ ആബിദ്, ജസീല്‍ പരിയാരം, നൗഫല്‍ പിലാക്കാവ് സംബന്ധിക്കും.

1 thought on “എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ജില്ലാ റാലി വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *