കെ.എൻ.എം. ജില്ലാ മദ്റസാ സർഗമേള: പിണങ്ങോട് ജേതാക്കൾ

Wayanad

കൽപറ്റ: കെ.എൻ.എം. വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മദ്റസ സർഗമേളയിൽ മദ്റസത്തുൽ മുജാഹിദീൻ പിണങ്ങോട് ജേതാക്കളായി. 417 പോയൻ്റ് നേടിയാണ് പിണങ്ങോട് ജേതാക്കളായത്. 333 പോയൻ്റ് നേടി നൂറുൽ ഹുദാ മദ്റസ ആറാം മൈൽ റണ്ണർ അപ് ആയി. ജില്ലയിലെ വിവിധ മദ്റസകളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ 64 ഇനങ്ങളിലായി നടന്ന സർഗമേളയിൽ പങ്കെടുത്തു.