തിരുവനന്തപുരം: മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രതിനിധി സമ്മേളനവും ചർച്ചയും ഈ വരുന്ന മാർച്ച് 31 ഞായറാഴ്ച രാവിലെ 11 മണിക്ക് എറണാകുളത്ത് വെച്ച് നടക്കും.
വർഷങ്ങളായി അവഗണന മാത്രം നേരിടുന്ന സിനിമ സപ്പോർട്ടിങ് കലാകാരന്മാരുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ടിയാണ് മാക് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഭേദമെന്യേ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അണിചേരാം.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 7736 38 66 33, 9946 26 93 81 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
പുതിയതായി സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്കും ഈ അസോസിയേഷനിൽ ജോയിൻ ചെയ്യാവുന്നതാണ്.