കോഴിക്കോട് : ഇടിയങ്ങര കോഴികോടൻ വീട് ഔകുമ്മ & ഉമ്മർകോയ കുടുംബ സമിതി പ്രതിഭ സംഗമം നടത്തി. കുടുംബത്തിലെ ഡോക്ടർമാരായ ടി അഫ്ര, കെ വി വർദത്ത് നഫീസ എന്നിവരെയും യുവ എഴുത്തുകാരൻ ആദിൽ റഹ്മാനെയും അവാർഡ് നൽകി ആദരിച്ചു. കുടുംബ സമിതി ചെയർമാൻ കെ വി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന അംഗങ്ങളായ ഹവ്വ ബീവി, കെ വി ബഷീർ, അബ്ദുൽ ലത്തീഫ് എന്നിവർ പ്രതിഭകൾക്ക് അവാർഡ് സമ്മാനിച്ചു. കെ വി മുഹമ്മദ് ശുഹൈബ്, ഉമ്മർ കറാണി, പി കെ എം ശരീഫ്, ടി അക്ബർ, പി സി ജംസീർ, കെ വി സായിന എന്നിവർ ആശംസകൾ അർപ്പിച്ചു. സമിതി ജനറൽ കൺവീനർ കെ വി സലീം സ്വാഗതവും ട്രെഷറർ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.