റോട്ടൻ സൊസൈറ്റി രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക്

Thiruvananthapuram

തിരുവനന്തപുരം: എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച റോട്ടൻ സൊസൈറ്റി എന്ന സിനിമ ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധേയമാകുന്നു. 60 ൽ അധികം അവാർഡുകൾ ലഭിച്ച ഈ സിനിമ ഇപ്പോൾ ഇന്ത്യയിലെ മികച്ച ചലച്ചിത്രമേളകളിൽ ഒന്നായ രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്ക പ്പെട്ടിരിക്കുകയാണ്.

“റോട്ടൻ സൊസൈറ്റി” അറുപതിലേറെ ഫിലിം ഫെസ്റ്റുകളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമയ്ക്ക് അഭിമാനമായിരിക്കുന്നു. സമൂഹം ഭ്രാന്തൻ എന്ന് മുദ്രകുത്തിയ ഒരു മനുഷ്യന്റെ കണ്ണിലൂടെ ഈ സമൂഹത്തിന്റെ ഭ്രാന്തമായ ചെയ്തികൾ അവതരിപ്പിക്കുന്ന ഒരു പരീക്ഷണാത്‌മക സിനിമയാണിത്.

പ്രധാന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ടി.സുനിൽ പുന്നക്കാടിന് മികച്ച നടനുള്ള അവാർഡ് അഞ്ചിലേറെ ഇൻ്റർനാഷണൽ ഫെസ്റ്റിവലുകൾ സമ്മാനിച്ചു കഴിഞ്ഞു. പ്രിൻസ് ജോൺസൻ, മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ, ആരാധ്യ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു, രമേശ്‌, ഷാജി ബാലരാമപുരം, സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ ഈ സിനിമയിൽ എത്തുന്നു. തികച്ചും വ്യത്യസ്തമായ ആഖ്യാന ശൈലിയുള്ള ഈ സിനിമയുടെ ക്യാമറ ചലിപ്പിച്ചിരി ക്കുന്നത് സംവിധായകനായ ജിഷ്ണു തന്നെയാണ്. ഇൻഡിപെൻഡന്റ് സിനിമബോക്സ്‌, വരാഹാ ഫിലിംസ് എന്നീ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവരാണ് നിർമ്മാതാക്കൾ.

ഫെബ്രുവരി 1 മുതൽ 5 വരെ ജോദ്പൂരിൽ നടക്കുന്ന രാജസ്ഥാൻ രാജ്യന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ റോട്ടൻ സൊസൈറ്റി പ്രദർശിപ്പിക്കും.