തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ലോഗോ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് പി. ആർ. ഡി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ലോഗോ അനാവരണം ചെയ്തു.
63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി അരങ്ങേറും. കേരള സ്‌കൂള്‍ കലോത്സവത്തില്‍
ഇത് ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,സംസ്‌കൃതോത്സവം,അറബിക് കലോത്സവം എന്നിങ്ങനെ ആകെ 249 മത്സരങ്ങളാണുളളത്.