തിരുവനന്തപുരം: RLM സംസ്ഥാന ഘടകത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ പാർട്ടി ജനറൽ സെക്രട്ടറിമാർക്ക് വിവിധ സംഘടനാ ഘടകങ്ങളുടെ സംഘാടകച്ചുമതല നിശ്ചയിച്ചു നൽകി.
ഇതനുസരിച്ച് കോഴിക്കോട്, കാസർഗോഡ് ജില്ലകളുടെ സംഘാടകച്ചുമതല ശ്രീ കെ വി ദാമോദരൻ നിർവഹിക്കും. തൃശൂർ ജില്ലയുടെ ചുമതല ശ്രീ റോണി മാത്യു മലപ്പുറം ജില്ലയുടെ ചുമതല ശ്രീ പെരുമ്പാവൂർ സുധീഷ് നായർ എറണാകുളം ജില്ലയുടെ ചുമതല TG ജയകുമാർ, പാർട്ടി പഠന സ്കൂളിൻ്റെ ചുമതല Rev. Fr. ജോർജ് മാത്യു എന്നീ സംസ്ഥാന ജനറൽ സെക്രട്ടറിമാർ നേരിട്ടു നിർവഹിക്കും.
വയനാട് / പാലക്കാട് ജില്ലകളുടെ സംഘാടകച്ചുമതല (പുതിയ സംവിധാനം ഏർപ്പെടുത്തുന്നതുവരെ) ഓർഗനൈസിംഗ് സെക്രട്ടറി ജോസ്മോൻ കൊള്ളനൂർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റോണി മാത്യു എന്നിവർ സംയുക്തമായി നിർവഹിക്കുന്നതാണ്.
പാർട്ടിയുടെ ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയായി ശ്രീ കെ വി ദാമോദരൻ
അനുദിന പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യും. പാർട്ടിയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓർഗനൈസിംഗ് സെക്രട്ടറിയായി ശ്രീ ജോസ്മോൻ കൊള്ളനൂർ തുടരും.
പാർട്ടി സംഘടനാ കാര്യങ്ങളിൽ പ്രസിഡണ്ടിനെയും വർക്കിംഗ് പ്രസിഡണ്ടിനേയും സഹായിക്കുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീ റോണി മാത്യു പ്രവർത്തിക്കും.
സംസ്ഥാന സെക്രട്ടറിമാരുടെ ചുമതല താഴെപ്പറയുന്ന പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്. ബിനു നെല്ലിക്കോട് പത്തനംതിട്ട ജില്ലയുടെയും റെജി കേശവൻ നായർ ഇടുക്കി ജില്ലയുടെയും സുധീഷ് രവി തിരുവനന്തപുരം / ആലപ്പുഴ ജില്ലകളുടെയും എസ് അരവിന്ദാക്ഷൻ കണ്ണൂർ ജില്ലയുടെയും രാമപുരം ശ്രീകുമാർ കൊല്ലം ജില്ലയുടെയും ബിനു നെല്ലിക്കോട് പത്തനംതിട്ട ജില്ലയുടേയും ജില്ലാ തലത്തിലുള്ള ഏകോപനവും സംഘാടകച്ചുമതലയും നിർവഹിക്കും. പോഷക സംഘടനകളുടെ ചുമതല നിർവഹിക്കേണ്ട സംസ്ഥാന സെക്രട്ടറിമാർ ശ്രീമതി ജിഷ ബി നായർ മഹിളാ ജനതയുടെയും സുധീഷ് രവി യുവ ജനതയുടെയും ജയൻ ബാബു വിദ്യാർത്ഥി ജനതയുടേയും നല്ലില ജയഘോഷ് ദേശീയ വിശ്വകർമ്മ ജനതയുടെയും ടി കെ രാജൻ ഡോ. അശോക് അലക്സ് ഫിലിപ്പ് എന്നിവർ സംയുക്തമായി ദേശീയ ന്യൂനപക്ഷ ജനതയുടെയും സിബിൻ മറ്റപ്പള്ളി ദേശീയ ദളിത് ജനതയുടെയും (താൽക്കാലിക ചുമതല)
നെയ്യാറ്റിൻകര ജയചന്ദ്രൻ താൽക്കാലികമായി കിസാൻ ജനതയുടെയും കളിപ്പാങ്കുളം ബാലചന്ദ്രൻ താൽക്കാലികമായി പെൻഷനേഴ്സ് ജനതയുടെയും സംസ്ഥാന തലത്തിലുള്ള സംഘാടകച്ചുമതല നിർവഹിക്കും. തിരുവനന്തപുരം ജില്ലയുടെ മേൽനോട്ടച്ചുമതല സംസ്ഥാന പ്രസിഡണ്ട് നേരിട്ടു നിർവഹിക്കും. ചുമതലക്കാരനായി സുധീഷ് രവിയെ നിയമിച്ചിട്ടുണ്ട്. (അത്യാവിശ്യ ഘട്ടങ്ങളിൽ റോണി മാത്യു സഹകരിക്കും)
ആലപ്പുഴ ജില്ലയുടെ മേൽനോട്ടച്ചുമതല സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ നേരിട്ടു നിർവഹിക്കും. ഇവിടെയും ചുമതലക്കാരനായി സുധീഷ് രവിയെ നിയമിച്ചിട്ടുണ്ട്. (അത്യാവിശ്യ ഘട്ടങ്ങളിൽ റോണി മാത്യു സഹകരിക്കും) സംഘാടക ദൗത്യത്തിനു ചുമതലപ്പെടുത്തപ്പെട്ട സെക്രട്ടറിമാർ ഇന്നു തന്നെ ചുമതല ഏൽക്കുമെന്ന് ഓഫീസ് ചാർജുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ദാമോദരൻ അറിയിച്ചു.