അസാധാരണ വൈദ്യുതി ചാർജ്ജ് വർദ്ധന ജനദ്രോഹം, പിൻവലിക്കണം: കെ.എസ്.എസ്.പി.എ

Kerala

തളിപ്പറമ്പ:നിത്യോപക സാധനങ്ങളുൾപ്പടെയുള്ള സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ നാശനഷ്ടവും കൊണ്ട് ദുരിതത്തിലായ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച അസാധാരണ വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം വയോജനങ്ങളായ പെൻഷൻകാർക്ക് തെരുവിലറങ്ങി സമരപ്പെടേണ്ടി വരുമെന്നും കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.

യു ഡി എഫ് ഭരണകാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് പ്രതിസന്ധി ഒഴിവാക്കാൻ 4 രൂപ 29 പൈസക്ക് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് കരാറുണ്ടാക്കിയത് പിണറായി സർക്കാർ റദ്ദ് ചെയത് 6 രൂപ 12 പൈസയാക്കി കരാർ മാറ്റിയിരിക്കയാണ്. മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ കാലത്തെ 1000 കോടി രൂപയുടെ കടം ഇന്നത് 45000 കോടിയിലെത്തിച്ചിരിക്കയുമാണ്. വൈദ്യുതി വകുപ്പിൻ്റ കെടുകാര്യസ്ഥതമൂലമുണ്ടായ നഷ്ടങ്ങൾ നികത്താനുള്ള ചാർജ്ജ് വർദ്ധനക്ക് ന്യായീകരണമില്ല.

സർവീസ് പെൻഷൻകാരുടെ കാലങ്ങളായുള്ള അവകാശങ്ങൾ ചരിത്രത്തിലില്ലാത്ത വിധം പിണറായി സർക്കാർ പിടിച്ചുപറിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പെൻഷൻകാരെ ദുരിതത്തിലാക്കിരിക്കയാണ് ഈ ചാർജ്ജ് വർദ്ധനയെന്നും യോഗം ചൂണ്ടിക്കാട്ടി.

നിലവിൽ രണ്ട് മാസം കൂടുമ്പോഴുള്ള മീറ്റർ റീഡിംഗ് തട്ടിപ്പുകൾക്ക് വഴിവെക്കുന്നുണ്ടെന്നും പ്രതിമാസ റീഡിംഗ് നടത്താൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

കോൺകസ് മന്ദിരത്തിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ, സംസ്ഥാന കൗൺസിലർമാരായ പി. കൃഷ്ണൻ, ഇ.വിജയൻ, ,യു.നാരായണൻ, പി.ഗോവിന്ദൻ ,പി .ജെ മാത്യു, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.മധു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം മാത്യു, വി.വി ജോസഫ്, കുഞ്ഞമ്മ തോമസ്, ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, ആർ.കെ ഗംഗാധരൻ, പപ്പൻ മുറിയാത്തോട്, എ..രവി, ഇ.വി സുരേശൻ, കെ.സി ദേവരാജൻ , സി വി ബാലചന്ദ്രൻ ,എം .രാജൻ, ടി.വി ശ്രീധരൻ, സി ശ്രീധരൻ, പി.എ കുര്യാക്കോസ്, എം. ചന്ദ്രൻ പ്രസംഗിച്ചു.