ഡോ തോമസ് സി കാപ്പന്‍ ജനതാദള്‍ (എസ്) ദേശീയ നിര്‍വ്വഹക സമിതി അംഗം

Kottayam

പാലാ: ജനതാദള്‍ (സെക്യുലര്‍) ദേശീയ നിര്‍വ്വാഹക സമിതി അംഗമായി ഡോ തോമസ് സി കാപ്പനെ തിരഞ്ഞെടുത്തു.ദേശീയ പ്ലീനറി സെഷനിലെ തീരുമാനപ്രകാരമാണ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ഈ പ്രഖ്യാപനം നടത്തിയത്. നിലവില്‍ ദേശീയ സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമാണ്. മുന്‍ എം പി ചെറിയാന്‍ ജെ കാപ്പന്റെ മകനും മാണി സി കാപ്പന്‍ എം എല്‍ എ യുടെ സഹോദരനുമാണ്. ദേശീയ നിര്‍വ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ തോമസ് സി കാപ്പനെ പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *