ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം: കെ എൻ എം

Wayanad

കൽപറ്റ: ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾ അത്യന്തം അപകടകരമാണെന്ന് കെ. എൻ. എം. വയനാട് ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

ഭരണഘടനയെ വിലകൽപിക്കാതെ ജനാധിപത്യ, മതേതര സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണത വർധിച്ചുവരികയാണ്. അത് അപകടകരമാണ്. രാജ്യത്തെ സാംസ്കാരിക, മതേതര സമൂഹം ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ കൗൺസിൽ യോഗം ജില്ലാ പ്രസിഡണ്ട് പോക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. കെ. എം. കെ. ദേവർഷോല, ഹുസൈൻ മൗലവി, സയ്യിദ് അലി സ്വലാഹി, യൂസുഫ് ഹാജി, നജീബ് കാരാടൻ സംസാരിച്ചു.

കൗൺസിൽ യോഗം അടുത്ത 5 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ. പി. യൂസുഫ് ഹാജി (പ്രസിഡണ്ട്), കെ.എം.കെ. ദേവർഷോല, പോക്കർ ഫാറൂഖി, ബാപ്പുട്ടി പന്തല്ലൂർ (വൈസ് പ്രസിഡന്റ്), സയ്യിദ് അലി സ്വലാഹി (സെക്രട്ടറി), യൂനുസ് ഉമരി , ഹുസൈൻ മൗലവി, അബുട്ടി മാസ്റ്റർ (ജോ. സെക്രട്ടറി), സി.കെ. ഉമ്മർ (ട്രഷറർ).