തവനൂർ ജി എം എൽ പി സ്കൂള്‍ നൂറാം വാർഷികം ‘ ശതാരവം ‘ സമാപനം നാളെ

Malappuram

കിഴിശ്ശേരി: തവനൂർ ജി.എം.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷിക പരിപാടിയായ ശതാരവത്തിൻ്റെ സമാപനം നാളെ തിങ്കളാഴ്ച നടക്കും. ഉദ്ഘാടന സമ്മേളനം, കുട്ടികളുടെ കലാ വിരുന്ന്, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, ശതാബ്ദി സ്മരണിക പ്രകാശനം, രക്ഷിതാക്കളുടെ മാഗസിൻ പ്രകാശനം എന്നീ പരിപാടികൾ നടക്കും.

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി, വാർഡ് മെമ്പർ ടി സുലൈമാൻ, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ടി വി കൃഷണപ്രസാദ് എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിളംബര ജാഥയും ഘോഷയാത്രയും സംഘടിപ്പിച്ചു. സി എ അനിൽകുമാർ, പി സാലിം, കെ നജ്മ, പി ബുഷറ, സക്കീർ ഹുസൈൻ, പി സുമയ്യ, മനാഫ് എന്നിവർ നേതൃത്വം നൽകി.