കണ്ണൂർ: ദുർമന്ത്രവാദവും ആഭിചാരവും വ്യാപകമാകുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ നിയമനടപടികൾ ശക്തമാക്കണമെന്ന് കണ്ണൂരിൽ ചേർന്ന കെ എൻ എം ജില്ലാ സമ്പൂർണ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിർമാർജന നിയമം ഇപ്പോഴും നടപ്പിലാക്കാത്തത് സംശയകരമാണ്. സമൂഹത്തിലെ സാധാരണക്കാരായ ആളുകളെ ചൂഷണം ചെയ്യുന്ന ഇത്തരം ആത്മീയ ക്കെതിരെ സാമൂഹ്യ ബോധവൽക്കരണം അനിവാര്യമാണെന്ന് കെഎൻഎം ആവശ്യപ്പെട്ടു.
കെ എൻ എം ജില്ലാ സമ്പൂർണ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി, ഡോ എ എം ബഷീർ, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ, റഷീദ് ചാലാട് പ്രസംഗിച്ചു.
അടുത്ത അഞ്ചു വർഷത്തേക്കുള്ള കെ എൻ എം ജില്ലാ ഭാരവാഹികളായി പി കെ ഇബ്രാഹിം ഹാജി എലാംകോഡ് പ്രസിഡണ്ടും, കെ പി ഇസ്ഹാഖലി കല്ലിക്കണ്ടി, സെക്രട്ടറിയും, ഡോ എ എ ബഷീർ ട്രറഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടി വി അബ്ദുറഹ്മാൻ മാസ്റ്റർ, യാകൂബ് എലാംകോട്, ഇ. അലി ഹാജി (വൈസ് പ്രസിഡന്റുമാർ,)ഡോ. അബ്ദുറഹ്മാൻ കൊളത്തായി, റഷീദ് ടമ്മിട്ടോൺ, മഹമൂദ് വാരം (ജോയിന്റ് സെക്രട്ടറിമാർ )എന്നിവരാണ്.