പുതുപ്പള്ളിയിലെ ഇടതു പരാജയം പെന്‍ഷന്‍കാരുടെ പ്രതികാരം: കെ.എസ്.എസ്.പി.എ കൗണ്‍സില്‍

Kannur

തളിപ്പറമ്പ: പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും അവകാശങ്ങളും ആവശ്യങ്ങളും നിരാകരിച്ച പിണറായി സര്‍ക്കാറിന് കിട്ടിയ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും പ്രഹരം കൂടിയാണ് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കുണ്ടായ ദയനീയ പരാജയമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പ ബ്ലോക്ക് കൗണ്‍സില്‍. ഇനിയെങ്കിലും പിടിച്ചു വെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും 18 ശതമാനം ഡി എ കുടിശികയും നല്‍കാന്‍ തയ്യാറാകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് പറഞ്ഞവര്‍ ഭരണവിരുദ്ധ വികാരത്തില്‍ പരാജയമടഞ്ഞിട്ടും ഭരണത്തില്‍ തൂങ്ങി നില്‍ക്കുന്നത് ലജ്ജാകരമെന്നും കൗണ്‍സില്‍ ആരോപിച്ചു.

 തളിപ്പറമ്പ കോണ്‍ഗ്രസ് മന്ദിരത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറി കെ.സി രാജന്‍, ബ്ലോക്ക് സെക്രട്ടറി പി.ടി.പി മുസ്തഫ, അപ്പലേറ്റ് അതോറിറ്റി കമ്മിറ്റിയംഗം സി.എല്‍ ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി. കൃഷ്ണന്‍, ഡോ.പി.സതീശന്‍, യു.നാരായണന്‍, പി.ഗോവിന്ദന്‍ ,കെ.മധു,പി.ജെ മാത്യു, പി.എം മാത്യു, കെ.ബി സൈമണ്‍, കുഞ്ഞമ്മ തോമസ്, വി.സി പുരുഷോത്തമന്‍ ,കെ.ബാലകൃഷ്ണന്‍, കെ.എസ് സെല്‍വരാജ് പ്രസംഗിച്ചു.