കോഴിക്കോട്: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലിരയായവര്‍ക്കായി മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസികേഷൻ പ്രഖ്യാപിച്ച 10 – വീടുകളുടെ തറക്കല്ലിടൽ 17ന് നടക്കും. രാവിലെ 10.30ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടം നടത്തും.
ടി.സിദ്ധീഖ് എം.എൽ.എ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-മത സാമുദായിക സംഘടനാ നേതാക്കൾ, വ്യവസായ പ്രമുഖർ , ക്വാറി, ക്രഷർ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ [ കെ.എൻ സി .ഒ.എ ] സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു അറിയിച്ചു.