പ്രവാസി യുവ തലമുറക്കും കുടുംബങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി ഫോക്കസ്

Uncategorized

ദുബൈ: പ്രവാസി യുവ തലമുറക്കും കുടുംബങ്ങൾക്കും സാമൂഹിക- സാമ്പത്തിക-ആരോഗ്യ- പ്രഫഷണൽ രംഗങ്ങളിൽ മാർഗ്ഗ നിർദ്ദേശങ്ങളും സന്ദേശങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ആറു മാസക്കാലയളവിലേക്ക് FUTURESCAPE- Shaping Tomorrow, Today എന്ന പ്രോഗ്രാം പ്രഖ്യാപി;ച്ചു.

പ്രോഗ്രാമിന്റെ അബുദാബി റീജിയണൽ ഉദ്ഘാടനം ഡിസംബർ 21ന് ശനിയാഴ്ച രാത്രി 7:30 നു നർച്ചർ അഡ്മിനിസ്ട്രേറ്റീവ് കോൺസൾട്ടൻസി, അബുദാബി യിൽ വെച്ച് നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് മുസ്തഫ പാട്ടശ്ശേരി (Director & Faculty, Rise AbuDhabi) Sustainable finance എന്ന വിഷയത്തിൽ സംസാരിക്കും.

പ്രസ്തുത പരിപാടിയിൽ സാന്നിധ്യം ഉണ്ടാവണമെന്നും focus ന്റെ തുടർ പ്രവർത്തനങ്ങളിൽ എല്ലാ വിധ പിന്തുണയും ഉണ്ടാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.