മാങ്കാവ്: ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റി മാസം തോറും നടത്തിവരാറുള്ള വിജ്ഞാന വേദി നാളെ(2024 ഡിസംബർ 18 ബുധൻ) വൈകിട്ട് 6.30മുതൽ മാങ്കാവ് പട്ടേൽത്താഴം ISM സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും.
കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അഷ്റഫ് ബാബു വിജ്ഞാനവേദി ഉദ്ഘാടനം ചെയ്യും. ചുഴലി സ്വലാഹുദ്ദീൻ അയ്യൂബി ‘തൗഹീദാണ് പ്രധാനം സുന്നത്താണ് നിദാനം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.