കോഴിക്കോട്: ദിവംഗതനായ പരിക്കുട്ടി ഹാജി ജാതി മത രാഷ്ട്രീയ വിഭാഗീയതകൾക്കതീതമായി മനുഷ്യനെ സ്നേഹിച്ച മാനവികതയുടെ ആൾ രൂപമായിരുന്നുവെന്ന് കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാവങ്ങളുടെ രക്ഷകനായിരുന്നു അദ്ദേഹം. പേരും പ്രസിദ്ധിയും ആഗ്രഹിക്കാതെ അദ്ദേഹം ജീവകാരുണ്യ പ്രവർത്തന രംഗത്ത് ആത്മാത്ഥമായി പ്രവർത്തിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ്, കൊടുവള്ളി ഓർഫനേജ് , മുസ്‌ലിം ഓർഫനേജ് കോ ഓഡിനേഷൻ കമ്മിറ്റി, എം.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ അമരത്ത് പ്രവർത്തിച്ചത് അവയെല്ലാം പുണ്യകർമ്മങ്ങളെന്ന വിശ്വാസത്തിലാണ്.
ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും ഏറ്റവും നല്ലൊരു വിദ്യാഭ്യാസവിചക്ഷണായിരുന്നു അദ്ദേഹം. നാലര പതിറ്റാണ് കാലം
അടുത്തിടപഴകിയ ഒരു തറവാട്ട് കാരണവരെയാണ് പരിക്കുട്ടിഹാജിയുടെ വിയോഗത്തോടെ നഷ്ടമായതെന്നും അദ്ദേഹത്തിൻ്റെ ആത്മാവിന്ന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നതായും ഹുസൈൻ മടവൂർ പറഞ്ഞു.