പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു

Kozhikode

കുന്ദമംഗലം: പരിസ്ഥിതി ദിനത്തില്‍ ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഗവ എല്‍ പി സ്‌കൂളില്‍ പഴവര്‍ഗ്ഗ തൈകള്‍ നട്ടു. ചെലവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി എം ജംഷീറിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്സ് ഷിജ ഫിലിപ്പ്, ബാങ്ക് പ്രസിഡന്റ് കെ എസ് പ്രഭീഷ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മാവ്, പ്‌ളാവ്, പേരക്ക, ജാബക്ക തുടങ്ങിയ തൈകളാണ് നട്ടത്, ബാങ്ക് ഡയറക്റ്റര്‍മാരായ ഒ ടി തോമസ്, ടി ഇ സമീര്‍, കെ പി ജഗനാഥന്‍, ബാങ്ക് സെക്രട്ടറി എം കാവ്യ ബാലകൃഷ്ണന്‍, ബാങ്ക് ജീവനക്കാര്‍, തുടക്കിയവര്‍ പങ്കെടുത്തു.