മുഹമ്മദ് ജാസിലിന്‍റെ നിര്യാണത്തില്‍ അനുശോധിച്ചു

Kozhikode

കോഴിക്കോട്: വെസ്റ്റ് മാങ്കാവിലെ പാറക്കാട്ട് മാളിയേക്കല്‍, ചെമ്പങ്ങോട്ട് പറമ്പില്‍ പരേതനായ ഹനീഫയുടെ മകന്‍ മുഹമ്മദ് ജാസിലിന്റെ നിര്യാണത്തില്‍ ‘ടീം ടാഗോര്‍’ കൂട്ടാഴ്മ അനുശോചിച്ചു. 2020 ലെ കോവിഡ് കാലഘട്ടത്തില്‍ ടാഗോര്‍ ഹാള്‍ കേന്ദ്രീകരിച്ച് കോഴിക്കോട്ടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വളന്റിയര്‍മാരായി നടത്തിവന്ന സമൂഹ അടുക്കളയും അനുബന്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ അവിടെ മുഴുസമയ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ജാസില്‍. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ സൂപ്രണ്ട് കെ കെ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5 മണിക്ക് ടാഗോര്‍ ഹാളില്‍ തന്നെയാണ് അനുശോചനം സംഘടിപ്പിച്ചത്. രണ്ടര മാസത്തോളം ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ടാഗോര്‍ വളന്റിയര്‍മാര്‍ക്ക് ജാസിലിന്റെ വേര്‍പ്പാട് വലിയ പ്രഹരമായാണ് അനുഭവപ്പെട്ടത്.

കോവിഡ് കാലഘട്ടത്തില്‍ മാത്രമല്ല, പ്രളയ കാലഘട്ടത്തിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു സ്‌കൂള്‍ എന്‍ സി സി വളന്റിയര്‍ കൂടിയായ ജാസില്‍. ആര്‍ഭാടമില്ലാത്ത ജീവിതം കാഴ്ചവെച്ച ഈ സല്‍സ്വഭാവിയായ ചെറുപ്പക്കാരന്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മടിയും കാണിച്ചിരുന്നില്ല.

തൊഴിലുമായി ബന്ധപ്പെട്ട യാത്രക്കിടെ കടലുണ്ടി പരപ്പനങ്ങാടി റോഡില്‍ ഉഷ നഴ്‌സറിക്കു സമീപമുണ്ടായ ബസ്സും ബൈക്കും തമ്മിലുണ്ടായ അപകടത്തേതുടര്‍ന്നാണ് മരണം സംഭവിക്കുകയുണ്ടായത്. തൊട്ടടുത്ത സ്‌കൂളിലെ എന്‍ സി സി വളന്റിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ ഉടന്‍ അപകട സ്ഥലത്ത് പാഞ്ഞെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കാന്‍ സമ്മനസ്സ് കാണിച്ച എന്‍ സി സി വളന്റിയര്‍മാരെ അടുത്ത ദിവസം തന്നെ അപകടം നടന്ന സ്ഥലത്ത് വെച്ച് ആദരിക്കാന്‍ ടീം ടാഗോര്‍ കൂട്ടാഴ്മ തീരുമാനിച്ചിരിക്കുകയാണ്.

അനുശോചന യോഗത്തില്‍ സൂപ്രണ്ട് കെ കെ സുരേഷ്‌കുമാറിന് പുറമെ കോര്‍പ്പറേഷന്‍ ഓഫീസര്‍ സിശോബ്, ടീം ടാഗോര്‍ ചെയര്‍മാന്‍ ആദം കാതിരിയകത്ത്, കണ്‍വീനര്‍ ഷാഹിദ് അലി ഹസ്സന്‍, ട്രഷറര്‍ ഇസ്മായില്‍ ബിഷാറത്ത്, വൈസ് ചെയര്‍മാന്‍ സുഹൈബ്. കെ. കെ, റിയാസ്. കെ, ഫിയാസ്, അസ് വന്ത്, മമ്മദ് കോയ, അര്‍ജുന്‍. കെ, പ്രശോബ്.കെ. വി, കോര്‍ഡിനേറ്റര്‍ ഹാരിസ്. ഒ, മലബാര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *