അല്ലാമാ ഇഖ്ബാലിനെ ഇന്ത്യാവിരുദ്ധനായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള ക്രൂരത: എം എസ് എം

Wayanad

കല്പറ്റ: ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരസജ്ജമാക്കിയ സാരേ ജഹാം സെ അച്ഛാ എന്ന ദേശാഭിമാന കാവ്യം എഴുതിയ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്ത ഫാസിസ്റ്റ് നടപടി ചരിത്രത്തോടുള്ള ക്രൂരതയാണെന്ന് എം എസ് എം മര്‍കസുദ്ദഅ്‌വ ജില്ലാ സമിതി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനം സുലൈമാന്‍ പാറയില്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാനിദ് കുട്ടമംഗലം അധ്യക്ഷനായിരുന്നു. ജസീല്‍ ടി പി, നസീല്‍ ഹൈദര്‍ കെ, ജൗഹര്‍, അമീന്‍ താഴെമുട്ടില്‍, ബിലാല്‍ പാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.