വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും അവാർഡ് വിതരണവും നടത്തി

Wayanad

കൽപ്പറ്റ: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 34ാം വയനാട് ജില്ലാ സമ്മേളനവും,സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അവാർഡ് വിതരണവും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ ഉയർത്താൻ എന്ന വ്യാജേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ ആകെ തകർത്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും, കുറ്റമറ്റ രീതിയിൽ ക്രിസ്മസ് പരീക്ഷകൾ പോലും നടത്താനുള്ള കഴിവ് വിദ്യാഭ്യാസ വകുപ്പിന് ഇല്ല എന്നും , പൊതു വിദ്യാഭ്യാസ മേഖലയെ നയിക്കുന്നതിന് വിദ്യാഭ്യാസത്തിനും, കഴിവി നും മുൻഗണന കൊടുക്കുന്നതിനു പകരം പകരം രാഷ്ട്രീയമാണ് മാനദണ്ഡമാക്കിയിരിക്കുന്നതെന്നും, വിദ്യാഭ്യാസ വകുപ്പ് മുഴുവൻ രാഷ്ട്രീയവൽക്കരിക്കുകയാണ് ഈ സർക്കാരിൻറെ നയം എന്നും വ്യക്തമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ്

സിജോ കെ പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സജി വർഗ്ഗീസ് സ്വാഗതവും, നോബിൾ ജോസ് നന്ദിയും പറഞ്ഞു. യോഗത്തിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് ജോസ് മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറിയായ ബിനീഷ് കെ ആർ ,ഋഷി മാനുവൽ, പ്രിൻസിപ്പൽ ഫോറം ചെയർമാൻ ബ്രിജേഷ് ബാബു, വനിതാ ഫോറം ചെയർപേഴ്സൺ സ്മിത സി.വി, വൈസ് പ്രസിഡൻറ് ബിനോ ടി അലക്സ്, ഷിജി സെബാസ്റ്റ്യൻ, തോമസ് വി ഡി ,വിശ്വേഷ് വി ജി , കൃഷ്ണദാസ് ടി,മുൻ സംസ്ഥാന ഭാരവാഹികളായ രാജൻ ബാബു, ജോർസൺ തോമസ്, ഫിലിപ്പ് സെബാസ്റ്റ്യൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് സിജോ കെ പൗലോസ്, സെക്രട്ടറി സജി വർഗീസ്, സംസ്ഥാന കൗൺസിൽ ബിനീഷ് കെ ആർ, ഋഷി മാനുവൽ, ട്രഷറർ നോബിൾ ജോസ്.