ഐക്കയുടെ നേതൃത്വത്തില്‍ 26 മുതല്‍ കല്പറ്റയില്‍ ട്രേഡ് എക്‌സ്‌പോ

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: ഇന്റീരിയല്‍ എക്സ്റ്റീരിയല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ (ഐ ഇ സി എ) 26 മുതല്‍ കല്പറ്റയില്‍ ട്രേഡ് എക്‌സ്‌പോ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോ ഗ്രൗണ്ടിലാണ് എക്‌സ്‌പോ നടക്കുക. 26 മുതല്‍ 30 വരെയാണ് ട്രേഡ് എക്‌സ്‌പോ. 26 മുതല്‍ മെയ് ഏഴുവരെ മറ്റ് പ്രോഗ്രാമുകളും എക്‌സ്‌പോയുടെ ഭാഗമായി നടക്കും. ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകളും ദിവസേന പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തി വിവിധ തരം കലാപരിപാടികളും ഉണ്ടാകും. കൂടാതെ വിവിധ കോളെജുകളേയും കോഴ്‌സുകളേയും പരിചയപ്പെടുത്തി വിപുലമായ എജ്യുക്കേഷന്‍ എക്‌സ്‌പോയും സംഘടിപ്പിക്കും.

2018ല്‍ സ്ഥാപിതമായ ഇന്റീരിയല്‍ എക്സ്റ്റീരിയല്‍ കണ്‍സള്‍ട്ടന്റ് ആന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന് കീഴില്‍ വയനാട്ടിലെ നിര്‍മ്മാണ മേഖലയില്‍ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉത്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളും സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദര്‍ശനം നടത്തുന്നത്.

ആര്‍ക്കിടെക്ചര്‍, കണ്‍സ്ട്രക്ഷന്‍, ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഫ്‌ളോറിംഗ് മെറ്റീരിയല്‍സ്, ഇന്റീരിയര്‍ ആന്റ് എക്സ്റ്റീരിയല്‍ മെറ്റീരിയന്‍സ് കൂടാതെ ലാന്‍ഡ്‌സ്‌കേപ്പ് മെറ്റീരിയലുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയും ഈ എക്‌സ്‌പോയില്‍ പുതിയ മെറ്റിരിയല്‍സുകള്‍ പരിചയപ്പെടുത്തുകയും കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസരങങളും ഒരുക്കിയിട്ടുണ്ട്.

എക്‌സ്‌പോ സ്ഥലം എം എല്‍ എ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ഐക്ക പ്രസിഡന്റ് മുനീര്‍ ആച്ചിക്കുളത്തില്‍ അധ്യക്ഷത വഹിക്കും. എജ്യുക്കേഷന്‍ എക്‌സ്‌പോ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും ഫ്‌ളവര്‍ഷോ ഒ ആര്‍ കേളുവും അമ്യൂസ്‌മെന്റ് പാര്‍ക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടിയും ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

എല്ലാദിവസവും രാവിലെ പത്ത് മണിമുതല്‍ രാത്രി പത്തുമണിവരെയാണ് പരിപാടി. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മുനീര്‍ ആച്ചിക്കുളം, സെക്രട്ടറി ജുബിന്‍ ജോസ്, ട്രഷറര്‍ ഷമേജ്, പി കെ സുരേഷ്, വി ടി യൂനുസ്, ഷമീല്‍ കെ പി, സി കെ നിഷാദ്, ജോജി മോന്‍, പി ഡി സിദ്ദീഖ്, ജിന്‍സ് ഫാന്റസി എന്നിവര്‍ പങ്കെടുത്തു.