നടവയൽ: അന്തരിച്ച എഴുത്തുകാരൻ കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകമായ ‘കാടക’ത്തിൻ്റെ പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും 22 ഞായറാഴ്ച 3 മണിക്ക് നടവയൽ ഗ്രന്ഥശാലയിൽ വച്ച് നടക്കുന്നതാണ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരും കെ.ജെ.ബേബിയുടെ സുഹൃത്തുക്കളും ഓർമ്മ പങ്കു വയ്ക്കുന്ന ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് എഴുത്തുകാരനും അധ്യാപകനുമായ ഷാജി പുൽപ്പള്ളിയാണ്.
സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ, യു.കെ.കുമാരൻ, സക്കറിയ, ബി.രാജീവൻ, സിവിക് ചന്ദ്രൻ , കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാർ കെ.ജെ.ബേബിയെ പുസ്തകത്തിലൂടെ ഓർമ്മിക്കുന്നുണ്ട്. നീർമാതളം ബുക്ക്സാണ് കാടകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓർമ്മപ്പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത പത്രപ്രവർത്തകനും ഡബ്ല്യു.എൽ.എഫ് ഡയറക്ടറുമായ ഡോ.വിനോദ് കെ.ജോസ് നിർവ്വഹിക്കും. കെ.ജെ.ബേബി അനുസ്മരണം എഴുത്തുകാരൻ ഡോ.അസീസ് തരുവണ നടത്തും. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കെ.ജെ.ബേബിയുടെ സുഹൃത്തുക്കളും ഒത്തുചേരുന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിലും നടവയൽ ഗ്രന്ഥശാലയും നീർമാതളം ബുക്സും ചേർന്നാണ് സംഘടിപ്പിച്ചിട്ടുള്ളത്.