വിദ്യാഭ്യാസം മനുഷ്യ നന്മക്കാവണം: ഗോപകുമാരൻ കർത്ത

Wayanad

കൽപ്പറ്റ : വിദ്യാഭ്യാസം മനുഷ്യ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാവണമെന്ന് ഡോ ഗോപകുമാരൻ കർത്ത. കൽപ്പറ്റ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ വെച്ച് നടക്കുന്ന അൽ മനാർ പ്രീ സ്കൂൾ കേരളയുടെ അധ്യാപക ശക്തീകരണ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴ്സ് കോർഡിനേറ്റർ ഷമീം സ്വലാഹി മടവൂർ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ നജീബ് കാരാടൻ ,അക്കാഡമിക് ഡയറക്ടർ റഫീഖ് കൊടിയത്തൂർ,ഷബ്‌ന നാദാപുരം പ്രസംഗിച്ചു .