തിരുവനന്തപുരം : ഡിസംബർ 21തിയതി ആലംകോട് ഹാരിസൻ പ്ലാസയിൽ നടന്ന ജില്ലാ പ്രധിനിധി സഭയിൽ 2024-2027 വരെയുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു ജില്ലാ പ്രസിഡന്റായി ഷിഹാബുദീൻ മാന്നാനി, വൈസ് പ്രസിഡന്റ്മാരായി അജയൻ വിതുര, നൗഷാദ് പുന്തുറ, ജനറൽ സെക്രട്ടറിമാരായി സലീം കരമന, നസീർ കല്ലമ്പലം, ട്രഷറർ ഷംസുദീൻ മണക്കാട്, സെക്രട്ടറിമാരായി സിയാദ് തൊളിക്കോട്, സബീനലുക്മാൻ, ഷമീർ പനച്ചമൂടിനെയും, സുൽഫി പാണായത്തിനേയും തെരഞ്ഞെടുത്തു 19അംഗ കമ്മിറ്റിയാണ് നിലവിൽവന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിദരൻ പള്ളിക്കൽ ഉൽഘാടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. ആർ സിയാദ്, റോയ് അറയ്ക്കൽ, സെക്രട്ടറിമാരായ ജോൺസൺ കണ്ടച്ചിറ, എഎം താഹിർ, സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ് പ്രാവച്ചമ്പലം എന്നിവർ സാന്നിധ്യം വഹിച്ചു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രമേയം പാസാക്കി.