സി എച്ച് സെന്‍റര്‍ സ്ഥാപക ദിന ക്യാമ്പയിന് തുടക്കമായി; സാമൂഹ്യ സേവനം മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്‍റെ ആണിക്കല്ല്: പി എം എ സലാം

Kozhikode

കോഴിക്കോട്: സാമൂഹ്യ സേവനം മുസ്‌ലിംലീഗ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സുപ്രധാന അജണ്ടയും ആണിക്കല്ലുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സ്ഥാപക ദിന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംലീഗിന്റെ ഏഴരപ്പതിറ്റാണ്ട് കാലത്തെ ചരിത്രം സാമൂഹ്യ സേവനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. പാവപ്പെട്ടവന്റെ കൂടെ നില്‍ക്കാനും അവന്റെ വേദനകളെ ഏറ്റെടുക്കാനും പഠിപ്പിച്ച രാഷ്ട്രീയമാണിത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ കഴിഞ്ഞ 22 വര്‍ഷമായി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതം സന്നദ്ധ സേവനത്തിന് വേണ്ടി സമര്‍പ്പിച്ച സാധാരണക്കാരായ മനുഷ്യരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ഇക്കാലയളവില്‍ സി.എച്ച് സെന്ററിന് സാധിച്ചു. നാടെങ്ങും നിരവധി സി.എച്ച് സെന്ററുകള്‍ ഈ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം പറഞ്ഞു.

സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഖബര്‍ സിയാറത്തോട് കൂടിയാണ് സ്ഥാപക ദിന ക്യാമ്പയിന് തുടക്കം കുറിച്ചത്. ഉദ്ഘാടന പരിപാടിയില്‍ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. റിയാദ് കെ.എം.സി.സി സി.എച്ച് സെന്റര്‍ ഫണ്ട് സ്വീകരിച്ച് കൊണ്ട് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മാഈല്‍, വി.കെ ഹുസൈന്‍ കുട്ടി, പി. ഇസ്മാഈല്‍, എസ്.പി കുഞ്ഞമ്മദ്, വി.എം ഉമ്മര്‍ മാസ്റ്റര്‍, സി.കെ കാസിം, വി.എം മുഹമ്മദ് മാസ്റ്റര്‍, എന്‍.പി ഹംസ മാസ്റ്റര്‍, സി. ഹനീഫ മാസ്റ്റര്‍, സാഹിര്‍ കുട്ടമ്പൂര്‍, അര്‍ഷുല്‍ അഹമ്മദ്, പി.എ ഹംസ, ടി.കെ.എ ലത്തീഫ്, ടി.പി.എം ജിഷാന്‍, പി.എം.എ സമീര്‍, പി.കെ അസീസ് മാസ്റ്റര്‍, കെ.എം.സി.സി ഭാരവാഹികളായ ഹംസ പയ്യോളി, ഇബ്രാഹിം മുറിച്ചാണ്ടി, നജീബ് തച്ചംപൊയില്‍, ഒ.കെ ഇബ്രാഹിം, മൊയ്തീന്‍ വെണ്ണക്കാട്, മൊയ്തീന്‍കോയ കല്ലമ്പാറ, അഷ്‌റഫ് അച്ചൂര്‍, ഷമീര്‍ പറമ്പത്ത്, സമദ് പെരുമുഖം, അഷ്‌റഫ് കുന്ദമംഗലം, അബ്ദുല്ല കോട്ടാംപറമ്പ്, കോയക്ക മൂഴിക്കല്‍, നാസര്‍ കുവൈത്ത്, മുഹമ്മദ് റാഫി ബേപ്പൂര്‍ സി.എച്ച് സെന്റര്‍ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റര്‍, കെ. മൂസ മൗലവി, പി.എന്‍.കെ അഷ്ഫ്, കെ. മരക്കാര്‍ ഹാജി, ഒ. ഹുസൈന്‍, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, അരിയില്‍ മൊയ്തീന്‍ ഹാജി, സഫ അലവി നേതൃത്വം നല്‍കി. ട്രഷറര്‍ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു.