അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക; കെ എസ് ടി യു ഉപജില്ലാ ധര്‍ണ്ണ നടത്തി

Malappuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

മലപ്പുറം: അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ പൊതുവിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു അരീക്കോട് ഉപജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ ടി അഷ്‌റഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ സൈതലവി, ഉപജില്ലാ ജനറല്‍ സെക്രട്ടറി
അമീന്‍ അസ്ലഹ് ചെങ്ങര, ട്രഷറര്‍ എ നൂറുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ അസീസ് ഇല്ലിക്കണ്ടി, ഷബീര്‍ ബാബു പി, ഓര്‍ഗനൈസിങ് സെക്രട്ടറി ലബീബ് ടി, ദാവൂദ് കെ, പി എം സാദിഖലി എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സബ്ജില്ലാ നേതാക്കള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നേരത്തെ അവകാശപത്രിക സമര്‍പ്പിച്ചിരുന്നു.