എം.എസ്.എം ബാലവേദി ഫുട്‌ബോൾ: പൊക്കുന്ന് ജേതാക്കൾ

Kozhikode

മാത്തറ: എം.എസ്.എം മാങ്കാവ് മണ്ഡലം ബാലവേദിയുടെ ആഭിമുഖ്യത്തിൽ മദ്‌റസ വിദ്യാർത്ഥികൾക്കായി നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ പൊക്കുന്ന് മിസ്ബാഹുൽ ഉലൂം മദ്‌റസ ജേതാക്കളായി.

മദ്റസത്തുൽ മുജാഹിദീൻ വെസ്റ്റ് മാങ്കാവ് രണ്ടാം സ്ഥാനവും, ദാറുൽ ഉലൂം മദ്‌റസ കിണാശ്ശേരി മൂന്നാം സ്ഥാനവും കാരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ- ആദിൽ ആഴ്ചവട്ടം, ടോപ് സ്‌കോറർ- മാഹിർ മുസ്തഫ പൊക്കുന്ന്, മികച്ച ഗോൾ കീപ്പർ- മുസ്തഫ റിദാൻ പൊക്കുന്ന് എന്നിവരെയും തിരെഞ്ഞെടുത്തു.

ജേതാക്കൾക്കുള്ള ട്രോഫി കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അഷ്റഫ് ബാബു വെസ്റ്റ് മാങ്കാവ് വിതരണം ചെയ്തു. അസ്‌ലം എം.ജി നഗർ, റഷീദ് മൗലവി, യാസീൻ കൊമ്മേരി, സിറാജ് പൊക്കുന്ന് എന്നിവർ സംസാരിച്ചു.