വിവാഹ ദിനത്തിൽ മാതൃകയായി നിഷ- സജിത്ത് ദമ്പതികൾ

Kozhikode

കോഴിക്കോട്: ജനുവരി 1 ന് വിവാഹിതരായ നിഷ, സജിത്ത് ദമ്പതികൾ വിവാഹ ദിനത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ ഒരു വർഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവുകൾക്ക് ആവശ്യമായ തുക നൽകി മാതൃകയായി. വിവാഹദിനത്തിൽ DYFI ചെലവൂർ മേഖല കമ്മിറ്റിയെ തുക ഏൽപ്പിച്ചു. കോഴിക്കോട് DYFI ടൗൺ ബ്ലോക്ക് കമ്മി അംഗം അശ്വിൻ തുക ഏറ്റുവാങ്ങി. മുൻDYFI മേഖലാ കമ്മിറ്റി അംഗം കൂടിയാണ് നിഷ. ഇപ്പോൾ അധ്യാപികയായി ജോലി ചെയ്യുന്നു. DYF ബ്ലോക്ക്, മേഖലാ അംഗങ്ങൾ പങ്കെടുത്തു.