ഐ.ജി.എം ജിദാ മനാല്‍ പ്രസിഡന്‍റ്, അസ്‌ന നാസര്‍ ജന:സെകട്ടറി, ഹിബ ട്രഷറര്‍

Kozhikode

കോഴിക്കോട് : കെ.എന്‍.എം മര്‍കസുദഅവ വിദ്യാര്‍ത്ഥിനി വിഭാഗമായ ഇന്റെഗറേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് (ഐ.ജി. എം) സംസ്ഥാന പ്രസിഡന്റായി ജിദാ മനാല്‍ കെ.പിയും ജനറല്‍ സെക്രട്ടറിയായി അസ്‌നാ നാസറും ട്രഷററായി ഫാത്വിമ ഹിബ പാലക്കാടും തെരഞ്ഞെടുക്കപ്പെട്ടു.

നദ നസ്‌റിന്‍, പി.കെ ഹസ് ന, സുഹാന ഉമര്‍, എ.വൈ ആയിശ ഹുദ (വൈസ് പ്രസിഡന്റ്) ഷാനാ തസ്‌നീം, നിഷ്ദ പി, ഹനീന പി, സല്‍വ സി.കെ (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.സെക്രട്ടറിയേറ്റ് അംഗങ്ങളായി ആയിശ തസ്‌നി, ടി.കെ തഹ്‌ലിയ, ഹാജറ, റിഫ ഷാനവാസ്ഖാന്‍, ഷുഫൈന എന്നിവരെയും തിരഞ്ഞെടുത്തു.

കോഴിക്കോട് ചേര്‍ന്ന ഐ.ജി.എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ യോഗമാണ് പുതിയ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തത്. ഡോ. അനസ് കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഹനീന പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ജാബിര്‍ അമാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫാത്വിമ ഹിബ, ബന്ന ഫാത്വിമ, നുബില, നജ ഫാത്വിമ, അസ്‌ന നാസര്‍ പ്രസംഗിച്ചു.