ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13ാം വാർഡ് വൈബ്രൻ്റ് ഗ്രാമസഭ സ്വർണ്ണത്തിളക്കത്തിലും ജീവിത ശൈലീ മെഡിക്കൽ ക്യാമ്പിലും തിളങ്ങി. സമ്പൂർണ്ണ ടി.വി മുക്ത ഭാരതത്തിൻ്റെ ഭാഗമായുള്ള മെഡിക്കൽ ക്ലാസിൽ രണ്ടാഴ്ചയിൽ അധികമായി ചുമയുള്ളവരും കാരണങ്ങളില്ലാതെയുള്ള ഭാരക്കുറവുള്ളവരുടെയും കഫം പരിശോധിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയതിന് ആഗ്രഹിക്കുന്നവർ മെമ്പറെയോ ആരോഗ്യ വിഭാഗത്തെയോ ബന്ധപ്പെടണം. കേന്ദ്രഗവൺമെൻ്റ് ആഭാ റജിസ്ട്രേഷനും, UHID റജിസ്ട്രേഷനും ജനങ്ങൾ ഉപയോഗപ്പെടുത്തി. രണ്ട് റജിസ്ട്രേഷനും ഗവൺമെൻ്റ് ആരോഗ്യ പദ്ധതികൾ സൗജന്യമായി ലഭിക്കാൻ അത്യന്താപേക്ഷിതമാണ്.
ഗ്രാമസഭാ മിനുട്സിൽ ഒപ്പു വെക്കുന്നവരിൽ നിന്നും നറുക്കിട്ടെടുത്ത് ഒരാൾക്ക് സ്വർണ്ണനാണയവും , പരിമിതികൾ മറന്ന് എത്തിയവർക്കും ആദ്യമെത്തിയവർക്കും , നടപടികൾ പൂർത്തിയാകും വരെ നിന്നവർക്കും നിരവധി സമ്മാനങ്ങൾ ലഭിച്ചത് വേറിട്ട അനുഭവമായി.
ഗ്രാമസഭയിൽ എത്തിച്ചേർന്ന ഏറ്റവും പ്രായം കൂടിയ അമ്പലപ്പൊയിൽ അമ്മത് ഹാജി,വരീലാട്ട് മൂസ, വള്ളുകണ്ടി കുഞ്ഞിരാമൻ, കുമാരൻ തേറത്ത് താഴകുനി, തുടങ്ങിയവരെ ഗ്രാമസഭയിൽ ആദരിച്ചു. കോം കിടോ ആയോധന കലയിൽ ദേശീയ തലത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ വരീലാട്ട് റഫീഖിൻ്റെ മകൻ മുഹമ്മദ് റിഷാനെയും കേരളോത്സവ വിജയികളായ ആദിദേവ്. ഇ, ദേവസ്നിഗ്ദ ടി, നന്ദന.കെ. കെ,അനഘ വി , സിറാജ് കണ്ണോത്ത്, രാജേഷ് സി.കെ, സ്നേഹ ദാസ്, സുധീഷ് വി.പി തുടങ്ങിയവരെയും വാർഡ് പരമോന്നത സഭ ആദരിച്ചു.
2025-26 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ഗ്രാമസഭയിലാണ് ഈ അപൂർവ്വ കാഴ്ച അരങ്ങേറിയത് .വാർഡിൻ്റെ വികസന പ്രവർത്തനത്തിന് പദ്ധതികൾ തയ്യാറാവുന്ന ഗ്രാമസഭകളിൽ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വ്യക്തിഗത ആനകൂല്യങ്ങളുടെ വിവരങ്ങൾ എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരം വേറിട്ട പദ്ധതി തയ്യാറാക്കിയതെന്ന് വാർഡ് മെമ്പർ എ . സുരേന്ദ്രൻ പറഞ്ഞു.
ഗ്രാമസഭയിൽ പൊതുവിഷയങ്ങളായ എസ് മുക്ക് വള്ള്യാട് റോഡിലെ ജലനിധി പൈപ്പിന് കീറിയ ഇടങ്ങളിൽ വാഹനങ്ങൾ താഴ്ന്ന് പോകുന്നതും , രൂക്ഷമായ പൊടിശല്യത്തിൽ പ്രയാസപ്പെടുന്നതും PWD ഡിപ്പാർട്ട് മെൻ്റിനെ അറിയിക്കുമെന്നും, ടെണ്ടർ എടുത്ത് പ്രവർത്തി പൂർത്തീകരിക്കാത്ത കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കാനും നിർദ്ദേശങ്ങൾ വന്നു.
വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പറമ്പിൽ ഗവൺമെൻ്റ് എച്ച് .എം ആക്കായി നാസർ മാസ്റ്റർ, ജെ.എച്ച്. ഐ അജിത്ത്, അക്കരോൽ അബ്ദുള്ള,പനയുള്ള തിൽ അമ്മത്ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, മഞ്ചക്കണ്ടി ദാമോദരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ എ . സുരേന്ദ്രൻ സ്വാഗതവും പ്രൊജക്റ്റ് അസിസ്റ്റൻ്റ് അഞ്ജന നന്ദിയും പറഞ്ഞു.ക്യാമ്പുകൾക്ക് ജെ.എച്ച്. ഐ അജിത്ത്, എൽ എച്ച് ഐ ബിന്ദു, ആശാവർക്കർ ടി.കെ റീന, എം.എൽ എസ് പി മാരായ ഫസീല , ഫാത്തിമ, അമ്പിളി ആശാവർക്കർ ടി.കെ റീന, ബീന,
റജിസ്ട്രേഷൻ വിഭാഗത്തിൽ അരുൺ ഒന്തമ്മൽ, സതി ടി, ദീപ ടി.കെ, മോളി പി , മാലതി. ഒ തുടങ്ങിയവർ നേതൃത്വം നൽകി.