കോഴിക്കോട്: സ്വാതന്ത്ര്യത്തിൻ്റെ ലേബലിൽ പ്രചരിപ്പിക്കുന്ന നവ ഉദാരവ്യക്തി വാദത്തിൻ്റെ അരാജകവാദങ്ങൾക്കെതിരെ എഴുത്തുകാർ സർഗാത്മക പ്രതിരോധം തീർക്കണമെന്ന് വിചിന്തനം വാരികയുടെ കീഴിൽ ഐ.എസ് .എം സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പെൻ കിൻ എഴുത്ത് കൂട്ടായ്മ അഭിപ്രായപ്പെട്ടു. അശ്ലീലതകൾ പുരോഗമനത്തിൻ്റെ അടയാളങ്ങളായി ബുദ്ധിജീവികൾ അവതരിപ്പിക്കുന്നത് അപകടകരമാണ്. വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിനെതിരെയും രാജ്യത്തിന്റെ അന്തസും യശസ്സുമായ ഭരണഘടനക്കെതിരെ അപശബ്ദമുണ്ടാക്കുന്ന പ്രവണതക്കെതിരെയും രാജ്യത്തെ ബുദ്ധിജീവികളുടെയും സാഹിത്യനായകൻമാരുടെയും ശബ്ദമുയരണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്തു.
ഐ.എസ്.എം സംസ്ഥാന പ്രസിസണ്ട് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. റഷീദ് ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. വിചിന്തനം പത്രാധിപർ ഇ. കെ.എം പന്നൂർ,മദീനത്തുൽ ഉലൂം പ്രിൻസിപ്പാൾ പ്രൊഫ: കെ.പി അബ്ദുർറഷീദ്,ഐ എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ഭാരവാഹികളായ ബരീർ അസ് ലം ,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, സിറാജ് ചേലേമ്പ്ര,ശിഹാബ് തൊട്പുഴ, യാസർ അറഫാത്ത്, ആരിഫ് സെയ്ൻ, അബ്ദുൽ ജബ്ബാർ തൃപ്പനച്ചി,ഡോ: മിഷാൽ സലീം, പ്രൊഫ :മായിൻകുട്ടി സുല്ലമി, കെ.എം ഫൈസി, മുഹമ്മദ് അമീർ , എം.പി.എ ഖാദിർ ,ഡോ: അയ് മൻ ശൗഖി, അബ്ദുൽ അസീസ് തേങ്ങാട്ട്, നാസിം റഹ് മാൻ, പ്രൊഫ: സഈദ് തളിയിൽ, ശിഹാബുദ്ദീൻ അൻ വാരി,എ.ആർ കൊടിയത്തൂർ,ഷൈൻ ശൗക്കത്തലി,ഡോ : അലി ജാഫർ , സുലൈമാൻ മുസ് ലിയാർ ചൊക്ളി , ഷിയാസ് നൻമ ണ്ട,പി.സി ശൗകത്ത് ,അംജദ് അമീൻ, അബ്ദുൽ വാജിദ് അൻസാരി, ആയിശ ആഖില തുടങ്ങിയവർ സംസാരിച്ചു.