മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
നിലമ്പൂര്‍ സി ഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലാണ് പി വി അന്‍വറിന്റെ വീട്ടില്‍ പൊലീസ് സന്നാഹമെത്തിയത്.
കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡി എം കെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അന്‍വര്‍ എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു.