എട്ടുവയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ ഫോണ്‍

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തൃശ്ശൂര്‍: ഇന്നലെ രാത്രി തിരുവില്വാമലയില്‍ പെട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ ജീവനെടുത്തത് റെഡ്മിയുടെ 5 പ്രോ ഫോണ്‍. അപകടം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിലിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക പരിശോധന നടത്തിയ ഫോറന്‍സിക് സംഘം കണ്ടെത്തിയ വിവരങ്ങള്‍ ഇവയാണ്. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. പരിശോധന നടത്തിയ സംഘം പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുമ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ താന്‍ ഗുളികയെടുക്കാന്‍ മുറിയില്‍ നിന്നും പുറത്ത് പോയെന്നും ആ സമയത്താണ് വലിയ പൊട്ടിത്തെറി കേട്ടതെന്നും തിരിച്ചെത്തിയപ്പോള്‍ മകള്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നെന്നും മുത്തശി പറയുന്നു.