തിരുവനന്തപുരം: ചെങ്ങന്നൂർ ആര്യ ഫിലിം സോസൈറ്റിയും നരേന്ദ്ര പ്രസാദ് അവാർഡ് സമിതിയും ചേർന്ന് നടത്തിയ ഷോർട് ഫിലിം ഫെസ്റ്റ് മത്സരവിജയികളെ
ഫെസ്റ്റിവൽ ചെയർമാൻ ആർ.ജെ കിരൺ പ്രഖ്യാപിച്ചു. ജൂറി തിരഞ്ഞെടുത്ത മികച്ച ഹ്രസ്വചിത്രമായി കണ്ണശ്ശൻ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീജേഷ് സോമനാണ് മികച്ചസംവിധായകൻ.
മറ്റ് അവാർഡുകൾ
1)മികച്ച നടൻ: മുരളീധരൻ പിള്ള (ചിത്രം കണ്ണശ്ശൻ )
2)മികച്ച തിരക്കഥ : ശിവരഘുരാജ് (കണ്ണശ്ശൻ )
3)മികച്ച ഛായാഗ്രഹണം : രതീഷ് മാന്നാർ (കണ്ണശ്ശൻ )
4)സ്പെഷ്യൽ ജൂറി അവാർഡ് :രതീഷ് കക്കോട്
5)മികച്ച സംഗീത സംവിധാനം : അജികുമാർ പനമരം (പടിപത്മം)
6)മികച്ച ഗാനരചന : എളനാട് പ്രദീപ് ദാമോദരൻ (പോന്നോണ കിരണങ്ങൾ )
7)മികച്ച നടി : ശ്രീലത ചന്ദ്രൻ (ചിത്രം അറിയുന്നില്ല ഭവാൻ )
8)മികച്ച ഗായിക : ബിന്ദു രവി (ജയ്ജയ്സായ് )
9)മികച്ച മ്യൂസിക് ആൽബം : എൻ ഗോത്ര (ഡയറക്ടർ – വിപിൻ ഓസ്കാർ ) ,
10)മികച്ച കവർ സോങ്: എൻ ജീവനേ (Dr.ശ്രദ്ധ പാർവതി )
11)മികച്ച ജീവചരിത്രം : ഒരു നർത്തകിയുടെ കഥയാനം ( ജയരാജ് പുതുമഠം, ഡയറക്ടർ ).
12)മികച്ച വെബ്സീരീസ് : പോക്കുവരവ് (ഷംജു ശ്രീശ്രീ )
സ്പെഷ്യൽ അവാർഡ് ഷോർട്ഫിലിം കാറ്റഗറി :
1)ഘസ്ര,അവൾ ( അബ്ദുൾ കാദർ)
2)ചോറ്റുപാത്രം,റോങ് വേ (നൗഫൽ ലാൽ)
3)ഭൂതം (അഖിൽ എ സുനിൽ)
4)ഭ്രമം (സജി മുക്കൂറ്റിക്കര)
5)തുരുത്ത് (മനു വാര്യർ)
6)അമ്മത്തൊട്ടിൽ (രഞ്ജിത്ത് കോയിപ്ര)
7)വിൽപത്രം (കുന്നത്തൂർ ജയപ്രകാശ്)
8)ക്ലാസ്സ്‌മുറി (ഉണ്ണികൃഷ്ണൻ ആലത്തൂർ)
9)തളിര് (വിനോദ് മൊട്ടവിള )
10)മദർലീഫ് (സുരേഷ് അന്നൂർ)
സ്പെഷ്യൽ അവാർഡ് കവർ സോങ് :
എങ്ങനെ ഞാൻ തുടങ്ങും (ബിന്ദു രവി )
സ്പെഷ്യൽ അവാർഡ് മ്യൂസിക് ആൽബം : ആമ്പൽ പ്രണയം (ഷംജു ശ്രീശ്രീ), കണ്മഷി(റിജീഷ് ഉണ്ണികൃഷ്ണൻ),
വയനാടൻ കാറ്റ് (ഉണ്ണികൃഷ്ണൻ ആലത്തൂർ)
സ്പെഷ്യൽ അവാർഡ് ഡിവോഷണൽ ആൽബം :
പൊന്നയ്യൻ(ഷംജു ശ്രീശ്രീ)
സംവിധായകരായ രാജ്ബാബു, റാഫി മൊയ്‌ദീൻ, ശിവപ്രസാദ്, തിരക്കഥാകൃത്ത്
എരുവ ചന്ദ്രശേഖർ എന്നിവരായിരുന്നു അവാർഡ് നിർണയ ജൂറി അംഗങ്ങൾ.
ജനുവരി10 വൈകുന്നേരം 4 മണിക്ക് ചെങ്ങന്നൂർ ഠൗണിലെ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന അവാർഡ് നൈറ്റിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും