എം എ സേവ്യർ
കോഴിക്കോട്: വരികൾ കൊണ്ട് ഗാനം ശ്രദ്ധേയമാക്കിയ
രചയിതാക്കാളുടെ ഗണത്തിലേക്ക് ഒരു മലയാളി വീട്ടമ്മ കൂടി.
മി : ബംഗാളി ദി റിയൽ ഹീറോ എന്ന ചലച്ചിത്ര ത്തിൽ ഗാനരചന സ്മിത സ്റ്റാൻലിയുടേതാണ്. രണ്ടു ഗാനങ്ങൾ അതിവേഗം ആസ്വാദകരെ ആകർഷിച്ച വിജയമായികൊണ്ടിരിക്കുന്നു. താരം വാനിൽ മിന്നി തെളിഞ്ഞേ
വേണം നല്ലൊരു മിന്നാമിനുങ്ങേ.. എന്ന ഗാനം വരികൾക്കൊണ്ട് സാമൂഹ്യ അവസ്ഥകളെ ചോദ്യം ചെയ്യുന്നു.
ഗാന രചനയിൽ പുരുഷ കേസരികളുടെ കവി വാക്കുകൾ ആണ് മുന്നിട്ട് നില്കുന്നത്. അതിനിടെയാണ് സാഹിത്യകാരിയും കവയിത്രിയുമായ സ്മിത കൂടി മലയാള ഗാന ലോകത്തേക്ക് വന്ന് തിളങ്ങുന്നത്.
ഇരുന്നൂറോളം കവിതകൾ, ആൽബം സോങ്ങ്, ചെറുകഥകൾ, യാത്ര വിവരണങ്ങൾ, സാഹിത്യ കൃതികൾ എന്നിവ ഈ എഴുത്തുകാരിയുടെതായിട്ടുണ്ട്.സർഗ്ഗ വേദി, കേരള ബുക്ക് ട്രസ്റ്റ് എന്നിവർ പ്രസിദ്ധികരിച്ച കവിത സമാഹാരവും ചെറുകഥ സമാഹാരവും അനേകം ആനുകാലികങ്ങളിൽ വന്ന ആവിഷ്കാരങ്ങളും എഴുത്തുകാരിയുടെ സർഗ്ഗ ശേഷി വെളിപ്പുടുത്തുന്നവയാണ്.
മണ്ണും ചാരി ഇരുന്നോനും നേതാവ്..
പാട്ടും പാടി നടന്നോനും രാജാവ്..
നേർ ചൊല്ലിയാൽ ആല്ലെന്നു ചൊല്ലും..
വരികൾ ചോദ്യങ്ങൾ ഉന്നയിക്കുന്നവയാണ്.
സംവിധാനം ജോബി വയലുങ്കൽ, അരിസ്റ്റോ സുരേഷ് മുഖ്യ കഥാപാത്രവതരണം, സംഗീതം ജസീർ, ഫിലിംട്ടോഗ്രാഫി എ. കെ ശ്രീകുമാർ.
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ മുൻനിര താരനിരയില്ലായെങ്കിലും പ്രേക്ഷകകാരെ ആകർഷിക്കാൻ കഴിയുന്നുണ്ട്.