ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Thiruvananthapuram

പാങ്ങോട്: മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ലൈബ്രറി സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകൃത കോഴ്‌സാണിത്. കേരള സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ അഡല്‍ട്ട് ആന്‍ഡ് കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ എക്‌സറ്റന്‍ഷന്‍ യൂണിറ്റിന്റെ കീഴില്‍ നടത്തി വരുന്ന കോഴ്‌സിന്റെ കാലാവധി ആറ് മാസമാണ്. പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കിയുള്ള കോഴ്‌സിന് ഈ മാസം 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8907451414 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *