ലോകപ്രശസ്ത ഉദരരോഗ ഡോക്ടര്‍ പളനിവേലുവിനൊപ്പം കോഴിക്കോട്ട് ഉദരരോഗ ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നു

Kozhikode

കോഴിക്കോട്: ഉദരരോഗ ചികിത്സയില്‍ ലോകപ്രശസ്തനായ ഡോക്ടര്‍ക്കൊപ്പം കോഴിക്കോട്ടെ നൂറിലേറെ ഉദരരോഗ ഡോക്ടര്‍മാര്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് മേയ്ത്ര ഹോ്‌സ്പിറ്റലില്‍ നടന്ന ‘സര്‍ജറി മാസ്റ്റര്‍ക്കൊപ്പം ഒരു ദിനം’ സംഗമത്തില്‍ ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ഡോ. സി പളനിവേലു പങ്കെടുത്തു. ഉദരരോഗ ചികിത്സാ മേഖലയിലെ വെല്ലുവിളികളും അത്യാധുനിക പ്രവണതകളും സംഗമത്തില്‍ ചര്‍ച്ചയായി. മേയ്ത്ര ഹോസ്പിറ്റല്‍, ജിഇഎം ഡൈജസ്റ്റീവ് ഡിസീസ് ഫൗണ്ടേഷന്‍, അസ്സോസിയേഷന്‍ ഓഫ് മിനിമല്‍ ആക്‌സസ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (AMASI) എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

സിഎംഇ (Continuous Medical Education) പരിപാടിയുടെ ഭാഗമായി നടന്ന സംഗമം മേയ്ത്ര ഹോസ്പിറ്റലിലെ കമ്യൂണിറ്റി സെന്ററില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളെജുകള്‍, ആസ്റ്റര്‍, ബേബി മെമ്മോറിയല്‍, കെ എം സി ടി, മലബാര്‍, ജിഇഎം ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉദരരോഗ ചികിത്സാരംഗത്ത് ആഗോളതലത്തില്‍ ഉപയോഗിക്കുന്ന നിരവധി ശസ്ത്രക്രിയാ സങ്കേതങ്ങള്‍ ഡോ. പളനിവേലുവിന്റെ പേരില്‍ ഉള്ളവയാണ്. മിനിമലി ഇന്‍വേസീവ് സര്‍ജറി, ഫ്യൂച്ചറിസ്റ്റിക് സര്‍ജറി, ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിക്കുന്ന ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ഡോ. പളനിവേലു അവതരിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലി ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപി, മേയ്ത്ര ഗാസ്‌ട്രോ സയന്‍സസ് വിഭാഗം മേധാവി ഡോ. മുഹമ്മദ്, ഡോ. ഷാനവാസ് കക്കട്ട്, ഡോ. വിനീത് റാവു (മേയ്ത്ര ഹോസ്പിറ്റല്‍), മേയ്ത്ര ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. കെ പ്രീതം, മേയ്ത്ര ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. രോഹിത് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലാപ്രോസ്‌കോപ്പിക് ഹെര്‍ണിയ സര്‍ജറി, മിനിമലി ഇന്‍വേസീവ് കാന്‍സര്‍ സര്‍ജറി എന്നിവയെക്കുറിച്ചുള്ള ഡോ. പളനിവേലുവിന്റെ രണ്ടു പുസ്തകങ്ങള്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപി എന്നിവര്‍ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *