കാന്‍സര്‍ പ്രതിരോധ കൂട്ടായ്മ ശക്തിപ്പെടുത്തണം: ഐ ഡി ആര്‍ എല്‍ സെമിനാര്‍

Kannur

കണ്ണൂര്‍: ജീവിതശൈലി മാറ്റങ്ങളുടെയും പരിസ്ഥിതി വ്യതിയാനങ്ങളുടെയും ഭാഗമായി കൊണ്ട് സമൂഹത്തില്‍ വ്യാപകമാകുന്ന കാന്‍സര്‍ രോഗത്തിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധവും ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്ന്, ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഐ ഡി ആര്‍ എല്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ആവശ്യപ്പെട്ടു.

‘സമാധാനവും ആരോഗ്യവുമുള്ള ലോകം സൃഷ്ടിച്ചെടുക്കുക’എന്ന പ്രമേയത്തിലാണ് ഇത്തവണ ലോക കാന്‍സര്‍ ദിനം ആചരിക്കുന്നത്. ബോധവല്‍ക്കരണ സെമിനാര്‍ ഐ ഡി ആര്‍ എല്‍ ചെയര്‍മാന്‍ ഡോ സുല്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍ രോഗ ലക്ഷണവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ നിത്യ നമ്പ്യാര്‍, ഡോ റിയ കുര്യന്‍, സാറാ കിഷോര്‍ ക്ലാസെടുത്തു. ഐ ഡി ആര്‍ എല്ലിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സാമൂഹിക കൂട്ടായ്മകളുമായി സഹകരിച്ചുകൊണ്ട് ഈ ദിവസം വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *