കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

Kozhikode

കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ് ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീണാണ് ദുരന്തം സംഭവിച്ചത്.

കുട്ടിയെ ഉറക്കി കിടത്തി കുളിക്കാനിറങ്ങിയതായിരുന്നു. കുളി കഴിഞ്ഞ് അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണ് കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.