സംസ്കൃതം പദ്യംചൊല്ലൽ: നന്ദന ശ്രീകുമാറിന് എ ഗ്രേഡ്

Thiruvananthapuram

തിരുവനന്തപുരം: 63-ാമത് കേരള സ്കൂൾ കലോത്സവം എച്ച്. എസ്. എസ്. സംസ്കൃതം പദ്യംചൊല്ലലിൽ പേരൂർക്കട ഗവ: ഗേൾസ് എച്ച്.എസ്.എസ് വിദ്യാർത്ഥിനി
നന്ദന ശ്രീകുമാർ എ-ഗ്രേഡ് കരസ്ഥമാക്കി. കാളിദാസൻ്റെ മേഘസന്ദേശത്തിലെ ഉജ്ജയിനി വർണ്ണനയാണ് ചൊല്ലിയത്.

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട് നന്ദന.
HS വിഭാഗം പദ്യംചൊല്ലൽ, പാഠകം, ഗാനാലാപനം എന്നിവയിൽ (ഗവ: ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ) ഹൈസ്കൂൾ തലത്തിലും കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന തലത്തിലും A ഗ്രേഡ് നേടിയിട്ടുണ്ട്. കാരക്കോണം പിപിഎം എച്ച്.എസ്സിലെ സംസ്കൃതം അധ്യാപകൻ എസ്സ്.ശ്രീകുമാർ -സിന്ധു ദമ്പതികളുടെ മകളാണ് നന്ദന ശ്രീകുമാർ.