കോഴിക്കോട് : കുറ്റിച്ചിറ മിസ്കാൽ റെസിഡസ് & വെൽഫെയർ അസോസിയേഷൻ (മിർവ) വാർഷിക ജനറൽ ബോഡി യോഗവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരിക്കെതിരെ സ്‌ക്വാഡ് കർശനമാക്കുക, സ്കൂൾകൾക്ക് സമീപം പരിശോധന ശക്തമാക്കുക, കുറ്റവാളികൾക്ക് കർശന ശിക്ഷ നടപ്പാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു പ്രമേയം പാസ്സാക്കി.

മിർവ പ്രസിഡന്റ് പി മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി മുഹമ്മദ് ശുഹൈബ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സ് നടത്തി. 61 ആം വാർഡ് കൺവീനർ സി കെ സാജി, കെ എം മുസ്തഫ, ടി പി ഇസ്മായിൽ, ഹാഷിം കോശനി, കെ ഫ്രൈജർ എന്നിവർ പ്രസംഗിച്ചു.

തെക്കെപുറം ജാഗ്രത സമിതി ജനുവരി 12ന് നടത്തുന്ന റാലിയുടെ പ്രചാരണ നോട്ടീസ് യോഗത്തിൽ കെ എം മുസ്തഫ അൻവർ സാദത്തിന് നൽകി. വുഷു & ജൂഡോ സിൽവർ മെഡൽ ചാമ്പ്യൻ നാൻസിൽ സലിഹിന് മിർവ പ്രസിഡന്റ് പി ടി അഹമ്മദ് കോയ മൊമന്റോ നൽകി.
മിർവ സെക്രട്ടറി സി വി ശംസുദ്ധീൻ സ്വാഗതവും ട്രഷറർ എം മുഹമ്മദ് ഹാഫിസ് നന്ദിയും പറഞ്ഞു.