വാളൽ: ലഹരിയെ അകറ്റാം നാടിനെ നൻമയിലേക്ക് നയിക്കാം എന്ന പ്രമേയത്തിൽ വാളൽ യു.പി. സ്കൂൾ കോട്ടത്തറ നൻമ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ വി. അബൂബക്കർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള സ്കൂൾ പ്രീമിയർ ലീഗ് ടൂർണമെൻ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫൈനൽ മൽസരത്തിൽ ബ്ലാക്ക് ക്യാറ്റ്സ് വാളൽ ചാമ്പ്യൻമാരായി. ബ്ലൂമൂൺ വാളൽ റണ്ണേഴ്സ് അപ് നേടി. മികച്ച കളിക്കാരനായി . അനന്തു സി ബി നെയും ഏറ്റവും കൂടുതൽ ഗോൾ നേടിയതിന് അതുൽ നെയും . ഭാവിതരമായി അഭിനവ് നെയും തെരഞ്ഞെടുത്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻ്റണി ജോർജ്ജ് ട്രോഫി വിതരണം നടത്തി. പി. ടി. എ. പ്രസിഡണ്ട് സജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് പി വർഗീസ്, മാനേജ്മെൻ്റ് പ്രതിനിധി സൈബുന്നിസ എം.എ, വി.ടി. ഷൈജുരാജ്, അനൂപ്കുമാർ കെ.എസ്, എ. പി. സാലിഹ്, മുഹമ്മദ് ഹഫ്സൽ, ഫസീല കെ.എ, വൈഗ ലക്ഷ്മി സംസാരിച്ചു.