പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫീസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2 കെ 25 ” എന്ന പേരിൽ ജനുവരി 10 വെളളി പത്ത് മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, ഹയർ സെക്കണ്ടറി അധ്യാപകൻ ജോഷി അബ്രഹാം, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, ഹൈസ്കൂൾ അധ്യാപിക സുഭാവതി കെ.സി., ഓഫീസ് ജീവനക്കാരൻ ടോമി കെ.കെ. എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്.
ഉദ്ഘാടന സമ്മേളനം രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവ്വഹിക്കും. പി.ടി.എ.പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി. അധ്യക്ഷത വഹിക്കും. വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.വിജയൻ നിർവ്വഹിക്കും. പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. വിരമിക്കുന്ന ജീവനക്കാരെ ജില്ലാഡിവിഷൻ മെമ്പർ എ.എൻ.സുശീലയും എച്ച്.എസ്.എസ്. സംസ്ഥാനതല വിജയികളെ പനമരം ബ്ലോക്ക് ഡിവിഷൻ മെമ്പർ മേഴ്സി ബെന്നിയും എച്ച്.എസ് വിഭാഗം സംസ്ഥാനതല വിജയികളെ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിസ്റ മുനീറും സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്ട്സ് വിജയികളെ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടവും ആദരിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കലേഷ് വി.എസ്, സുധാ നടരാജൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് വി.എ, എസ്.എം.സി.ചെയർമാൻ പി.കെ.അബ്ദുൾ റസാഖ്, എം.പി.ടി.എ. പ്രസിഡൻറ് ഗ്രേസി റെജി, സ്കൂൾ ലീഡർ മുഹമ്മദ് അസ് ലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. പ്രിൻസിപ്പാൾ പി.കെ. വിനുരാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് സി.വി. നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നാടൻ പാട്ടും ഉണ്ടായിരിക്കും.