കോഴിക്കോട് : പുതിയങ്ങാടി നേർച്ചക്കിടയിൽ ഒരു മനുഷ്യ ജീവനെ ആന ചുഴറ്റിയെറിയുന്ന ദൃശ്യം അത്യന്തം ദയനീയമാണ്. ആൾക്കൂട്ടത്തിന് നടുവിൽ ആനകളെ നിർത്തിയുള്ള ആരാധനകളും ആഘോഷങ്ങളും അത് നടത്തുന്നവർ തന്നെ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മറ്റൊരു ദുരന്തം കൂടി ആനയുടെ പേരിൽ ഉണ്ടായിക്കൂടാ. ഇസ് ലാമിൻ്റെ പേരിൽ ഏതായാലും ആനയെ എഴുന്നള്ളിച്ചുള്ള ഒരു ആരാധനയോ ആഘോഷമോ ഇല്ല തന്നെ എന്ന് മുജാഹിദ് ജില്ലാ നേതൃ സംഗമം അഭിപ്രായപെട്ടു.
ചാലപ്പുറം വിസ്‌ഡം സെന്ററിൽ നടന്ന നേതൃ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ജില്ലാ പ്രസിഡന്റ് വി ടി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്‌ഡം സംസ്ഥാന സെക്രട്ടറി സി പി സലീം, വിസ്‌ഡം സംസ്ഥാന സെക്രട്ടറി സുജയ്ദ് പാണ്ടിക്കാട്, അബ്ദുള്ള ഫാസിൽ കണ്ണൂർ, സഫുവാൻ ബാറാമി അൽഹിക്മി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അഷ്‌റഫ് കല്ലായി, അർഷദ് കൊടിയത്തൂർ, ജംസീർ പി സി, അബ്ദുറഹ്മാൻ കല്ലായി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി സ്വാഗതവും അമീർ അത്തോളി, നന്ദിയും പറഞ്ഞു.