തിരുവനന്തപുരം: ലോകത്ത് കോവിഡ് പോലുള്ള പുതിയ വയര്‍സ്സുകള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ജീവിതശൈലിയിലും ആഹാര ക്രമീകരണത്തിലും കാതലായ മാറ്റം വരുത്തേണ്ടത് ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണെന്നും അര്‍ബുദ രോഗങ്ങള്‍ക്ക് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റിന്റെ സഹായത്തോടു കൂടി രോഗം ഭേദമാക്കേണ്ടത് ഉണ്ടെന്നും അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് മാരുടെ പതിനാലാം സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനും ഗോകുലം ഗ്രൂപ്പ് പ്രസ്താനങ്ങളുടെ ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ പ്രസ്താവിച്ചു.
സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് മാരുടെ സംഘടനയ്ക്ക് എല്ലാവിധ സഹായവും പിന്തുണയും ശ്രീ ഗോകുലം ഗോപാലന്‍ പ്രഖ്യാപിച്ചു
അര്‍ബുദ അര്‍ബുദേതര ഉദര രോഗങ്ങള്‍ക്ക് ശാസ്ത്ര ക്രിയ പ്രമുഖ ചികിത്സാ രീതി കേരളത്തിലെ ഗ്യാസ്‌ട്രോ സര്‍ജറി ഡോക്ടര്‍മാരുടെ സംഘടനയായ എ എസ് ജി കെ അസോസിയേഷന്‍ ഓഫ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്‌സ് ഓഫ് കേരള യുടെ പതിന്നാലാമതു വാര്‍ഷിക സമ്മേളനവും സി എം ഇ കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമും എ എസ് ജി കെ കോണ്‍ ട്രിവാന്‍ഡ്രം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെയും ജിജി ആശുപത്രിയിലേയും സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ഹോട്ടല്‍ എസ് പി ഗ്രാന്‍ഡ് ഡേയ്‌സില്‍ ഫെബ്രുവരി നാലിനും അഞ്ചിനും നടക്കുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡെന്റ് ഡോക്ടര്‍ ജോഷി ജോണ്‍ ആധ്യക്ഷം വഹിച്ച യോഗത്തില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ കെ മനോജനും , ജിജി ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ഷീജ ജി മനോജാനും വിശിഷ്ടാതിഥികള്‍ ആയിരുന്നു.
കൊച്ചി വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ എച് രമേഷ് ലോക പ്രശസ്ത ഹെപ്പാറ്റോ ബിലിയറി സര്‍ജന്‍ ആയിരുന്ന പ്രൊഫ എല്‍ എച് ബ്ലുംഗാര്‍ട്ടിനെ അനുസ്മരിച്ചു. യോഗത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മുന്‍ മേധാവികള്‍ ആയിരുന്ന പ്രൊഫ ഫസില്‍ മരക്കാര്‍ , പ്രൊഫ ബി കെ മധു മോഹന്‍ , പ്രൊഫ കെ ബാല ഗോപാല്‍
സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മുന്‍ മേധാവികള്‍ ആയിരുന്ന പ്രൊഫ ആനന്ദ കുമാര്‍ , പ്രൊഫ എന്‍.ശുഭലാല്‍ പ്രൊഫ എ പി കുരുവിള എന്നീ പ്രശസ്ത സര്‍ജന്‍മാരെ ആദരിച്ചു.
പൊതു സ്വകാര്യപങ്കാളിത്തത്തോടെ തിരുവനന്തപുരത്തും കോട്ടയത്തും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവക്കല്‍ അവയവ ദാന ശസ്ത്ര ക്രിയകള്‍ വിജയ കരമായി പൂര്‍ത്തിയാക്കിയ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി മേധാവി പ്രൊഫ രമേഷ് രാജന്‍ , കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി അസ്സോസിയേറ്റ് പ്രൊഫെസര്‍ ആര്‍ എസ് സിന്ധു ,കൊച്ചി അമൃത മെഡിക്കല്‍ കോളേജിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി മേധാവി ആയ ഡോക്ടര്‍ എസ് സുധീന്ദ്രന്‍ തിരുവനന്തപുരം കിംസ് ആശുപത്രി സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി മേധാവിയും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോക്ടര്‍ ഷബീറലി റ്റി യൂ തുടങ്ങിയവരെ ശ്രീ ഗോകുലം ഗോപാലന്‍ പ്രശസ്തി പത്രവും പൊന്നാടയും നല്‍കി ആദരിച്ചു.
ലോക കാന്‍സര്‍ ഡേ ആയ ഫെബ്രുവരി നാലിന് പാന്‍ക്രിയാസ് കാന്‍സര്‍ അതിജീവിച്ചു കാല്‍ നൂറ്റാണ്ട് പിന്നിട്ട വനിതയെ സമ്മേളനം ആദരിച്ചു. ഈ വര്‍ഷത്തെ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ശ്രീ ഗോകുലം ഗോപാലന്‍ അവര്‍കളെ യോഗം പ്രത്യേകം ആദരിച്ചു. എ എസ് ജി കെ കോണ്‍ ട്രിവാന്‍ഡ്രം ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ രമേഷ് രാജന്‍ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ രാമചന്ദ്രന്‍ നാരായണമേനോന്‍ ആശംസകളും അര്‍പ്പിച്ചു. സമ്മേളനത്തിന്റെ കോ ഓര്‍ഗനൈസിംഗ് സെക്രെട്ടറി ഡോക്ടര്‍ ശശികിരണ്‍ നന്ദി പ്രകാശിപ്പിച്ചു.