മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തം: ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കെ എന്‍ എം

Wayanad

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബങ്ങളെയും നഷ്ട്ടപെട്ട പ്രിയപ്പെട്ട നൗഫൽ മുണ്ടക്കൈക്ക് കെ എൻ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ( പറയിൽ കുഞ്ഞിമുഹമ്മദ് അൻസാരി -ഗ്ലോബൽ സ്കൂൾസ് ഗ്രൂപ്പ്‌ യൂ എ ഇ സ്പോൺസർ) നിർമ്മിച്ചു നൽകുന്ന കിണറിന്റെ പ്രവർത്തി ഉത്ഘാടനം കെ എൻ എം ജില്ലാ പ്രസിഡന്റ്‌ യൂസുഫ് ഹാജി ബത്തേരി നിർവഹിച്ചു.

അതിജീവനത്തിന്റെ മാർഗ്ഗമായി നിരവതി പദ്ധതികളാണ് കെ എൻ എം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേപ്പാടിയിൽ “ജൂലൈ 30 ”എന്ന പേരിൽ നൗഫലിന് മനോഹരമായ സ്ഥാപനം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്‌ദുല്ല കോയ മദനി തുറന്നു നകിയിരുന്നു.

ദുരിതത്തിൽ അകപ്പെട്ടവർക്ക് ഭവന നിർമാണം, തൊഴിൽ സംരംഭങ്ങൾ, വീട് നഷ്ട്ടപെട്ടവർക്ക് താൽകാലിക പുനരതിവസം, വീദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കെ എൻ എം നിരവധി പ്രവർത്തനങ്ങൾ ചെയ്തു കഴിഞ്ഞു,

പദ്ധതി കോർഡിനേറ്റർ നജീബ് കാരാടൻ, കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി, ട്രഷറർ സി കെ ഉമ്മർ, ഷബീർ അഹമ്മദ് ബത്തേരി, സി കെ അസീസ്, യൂനുസ് ഉമരി, അഷ്‌റഫ്‌ വെള്ളമുണ്ട, ഇബ്രാഹിം മങ്കേരി, ഹംസ മദനി, നാസർ കൈനാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.