നീറ്റില്‍ ചരിത്രമെഴുതാന്‍ ഡോപ്പയും ഡോക്ടര്‍ ഭാട്ടിയയും പങ്കാളിത്തത്തില്‍

Kozhikode

കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഡോപ്പ(ഡോക്ടേഴ്സ് ഓണ്‍ പ്രിപ് അക്കാദമി) ഇന്ത്യയിലെ മുന്‍നിര നീറ്റ് – പിജി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ഡോക്ടര്‍ ഭാട്ടിയയുമായി പങ്കാളിത്തത്തില്‍. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കും മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന രംഗത്തിനും പ്രതീക്ഷ പകരുന്നതാണ് ഇരു സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം.
ഭാട്ടിയയുമായി ചേരുന്നതോടെ ഡോപ്പയുടെ എന്‍ട്രന്‍സ് പരിശീലന മേഖല കൂടുതല്‍ വിപുലമാകും. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും മികവുറ്റ പരിശീലനം നല്‍കാനുള്ള പ്രവര്‍ത്തനത്തിനും ഡോപ്പ ഇതിലൂടെ തുടക്കമിടും.
സഹകരണത്തിന്റെ ഭാഗമായി ഡോപ്പയുടെ പുതിയ ലോഗോ ഡോക്ടര്‍ ഭാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡോ. നച്ചികെട്ട് ഭാട്ടിയ കോഴിക്കോട് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോപ്പ ഫൗണ്ടര്‍മാരായ ഡോ. നിയാസ് പാലോത്ത്, ഡോ. മുഹമ്മദ് ആസിഫ്, ഡോ. ആഷിക് സൈനുദ്ധീന്‍, ഡോ. ജംഷിത് അഹമ്മദ്, മുനീര്‍ മരക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോക്ടര്‍ ഭാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അഭിമാനകരമണെന്നും ഇത് ഡോപ്പയെ കുറേക്കൂടി കരുത്തുറ്റ സംഘമാക്കി മാറ്റുന്നുവെന്നും ഡോപ്പ ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായ ഡോപ്പ ഇതിനകം തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റില്‍ മികച്ച അവസരം നേടാന്‍ വഴിയൊരുക്കിയിട്ടുണ്ട്. 1000 -ത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇതിനകം ഡോപ്പ വഴി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മെഡിക്കല്‍ പ്രവേശനം നേടിയത്. ഇത്തവണ 4000-ത്തില്‍ അധികം വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ നാല് ഡോക്ടര്‍മാരും ഒരു എന്‍ജിനീയറും ചേര്‍ന്ന് 2020-ലാണ് ഡോപ്പ ആരംഭിച്ചത്. ഈ കാലയളവിലെ മികച്ച പ്രവര്‍ത്തനം കൊണ്ട് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയ സ്വാധീനം അംഗീകരിച്ചാണ് ഡോപ്പയുമായി ഡോക്ടര്‍ ഭാട്ടിയ സഹകരിക്കാന്‍ തീരുമാനിച്ചത്. ജപ്പാന്‍ കമ്പനിയുമായി ഡോക്ടര്‍ ഭാട്ടിയയുടെ 300 കോടി രൂപ മൂല്യം വരുന്ന ലയനത്തിന് തൊട്ട് പിന്നാലെയാണ് ഡോപ്പയുമായുള്ള സഹകരണം എന്നത് ഏറെ പ്രധാനമാണ്.
വിദ്യാര്‍ഥികള്‍ക്ക് നീറ്റ് (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) -മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്നതോടൊപ്പം ശാസ്ത്രവിഷയങ്ങളില്‍ അഭിരുചികള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഡോപ്പയുടെ പ്രവര്‍ത്തനം. 2022 നീറ്റ് പരീക്ഷയില്‍ 11, 16 റാങ്കും 2023 ല്‍ 27-ാം റാങ്കും ഡോപ്പയിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മാര്‍ഗങ്ങളില്‍ ഡോപ്പ ക്ലാസുകള്‍ നല്‍കിവരുന്നു.